ന്യൂഡൽഹി: (www.truevisionnews.com)ഫാദർ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്തർ ബിഷപ് സ്ഥാനത്ത് നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യൻ വത്തിക്കാൻ സ്ഥാനപതി.

ബിഷപ്പ് എമിരറ്റസ് എന്ന പേരിൽ ഇനി അറിയപ്പെടും. രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. രാജി സ്വീകരിച്ച കാര്യം ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.
പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാർഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഉന്നത കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി.
Franco Mulakkal resigned as bishop
