കൊച്ചി: കട്ടപ്പനയില്‍ ഹൃദയാഘാതമുണ്ടായ 17കാരിയെ അടിയന്തിര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കിയവര്‍ക്ക് നന്ദി അറിയിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദി. ആ പിന്തുണയാണ് മിഷന്‍ വിജയിക്കാന്‍ തുണയായത്. ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു.

ഡോക്ടര്‍മാരോട് സംസാരിച്ചു. ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. റോഷി അഗസ്റ്റിന്‍ പറഞ്ഞത്: ''പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദി. നിങ്ങളുടെ പിന്തുണയാണ് ഈ മിഷന്‍ വിജയിക്കാന്‍ തുണയായത്. ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു.
സ്‌കൂള്‍ കൂടി തുറന്നതു കൊണ്ട് വലിയ തിരക്കായിരുന്ന റോഡില്‍ ജനങ്ങള്‍ ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരുമിച്ചു.'' ''ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും അടക്കമുമുള്ളവര്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിനൊപ്പം ചേര്‍ന്നു. കട്ടപ്പന മുതല്‍ ആശുപത്രി വരെ ആംബുലന്‍സിന് പൈലറ്റ് ഒരുക്കിയ കേരളാ പോലീസിനും നന്ദി.
ഡോക്ടര്‍മാരോട് സംസാരിച്ചു. ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന് അവര്‍ ഉറപ്പു നല്‍കി. ആനിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടപ്പോള്‍ തന്നെ അമൃതയിലെ ഡോ. ജഗ്ഗു സ്വാമിയെ വിളിച്ചു ഞാന്‍ സംസാരിച്ചിരുന്നു. ആന്‍ എത്തുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കാത്തിരുന്നു. ഇനി ആനിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം. ഇവിടം വരെ കൈപിടിച്ച് എത്തിച്ച ദൈവം അവളെ ഇനിയും കാത്തു കൊള്ളും.
'' ഇന്ന് രാവിലെ കട്ടപ്പന പള്ളിയില്‍ കുര്‍ബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കുട്ടിയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കാന്‍ തീരുമാനിച്ചത്. വേഗത്തില്‍ കൊച്ചിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ അഭ്യര്‍ത്ഥന കണ്ട നിരവധി പേരാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ സന്നദ്ധസേനയായി കൈകോര്‍ത്ത് ഗതാഗതം നിയന്ത്രിച്ചത്.
റോഷി അഗസ്റ്റിനും ആംബുലന്‍സിനെ അനുഗമിച്ചു. കട്ടപ്പന മുതല്‍ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയിപ്പുമായി പൊലീസും ദൗത്യത്തിന്റെ ഭാഗമായി. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുത്തൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലന്‍സിന് വഴിയൊരുക്കി. ആംബുലന്‍സ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്കുള്ള 133 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത് 2 മണിക്കൂര്‍ 39 മിനിറ്റിലാണ്. സാധാരണഗതിയില്‍ 3 മണിക്കൂര്‍ 56 മിനിറ്റ് എടുക്കുന്ന ദൂരമാണിത്.
Malayali standing together in crisis; Roshi Augustine about bringing Anne to the hospital