നിങ്ങൾ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തോ...? ശേഷിക്കുന്നത് ഒരു മാസം മാത്രം

നിങ്ങൾ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തോ...? ശേഷിക്കുന്നത് ഒരു മാസം മാത്രം
May 31, 2023 08:33 PM | By Vyshnavy Rajan

ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ.

അതിനാൽ തന്നെ റേഷൻ കാർഡ് ഒരു നിർണായക രേഖയാകുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുകയും അര്ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും.

ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും. ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ.

ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യാനുള്ള മാർഗം

  •  കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.
  •  ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
  •  നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ നൽകുക.
  • "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി നൽകുക.
  • ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കും.

Have you linked aadhaar with ration card...? Only one month left

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories