കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം. 53 കാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. മുരിക്കും പാടം പുതുവൽസ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)വിനെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞാലി കളത്തിൽ വീട്ടിൽ സാബു വർഗ്ഗീസ് (53) ആണ് കൊല്ലപ്പെട്ടത്.

വിഷ്ണുവും കൊല്ലപ്പെട്ട സാബു വർഗ്ഗീസും തമ്മിലുണ്ടായ വഴിക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപം വച്ച് പിടിയിലായ സാബു കൊല്ലപ്പെട്ട വർഗ്ഗീസിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം സമീപമുള്ള ഒരു പഴയ ഷെഡ്ഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മുനമ്പം ഡി വൈ എസ് പി എം കെ.മുരളി, ഇൻസ്പെക്ടർമാരായ കെ എൽ യേശുദാസ്, വിപിൻ കുമാർ, എസ് ഐ അനീഷ്, എ എസ് ഐ മാരായ ഷാഹിർ, ബിജു, സി പി ഒ മാരായ പ്രവീൺ ദാസ്, ശരത്, ഗിരിജാവല്ലഭൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
cFeudal murder; The youth who killed a 53-year-old man was arrested
