ദില്ലി: (www.truevisionnews.com)രാഹുല്‍ ഗാന്ധിക്കെതിരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം. രാഹുലിന്‍റെ കാലിഫോർണിയയിലെ സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം. രാഹുലിന്‍റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയില്‍ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്.

നേരത്തെ, രാഹുൽഗാന്ധിയുടെ മോദി വിമർശനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Khalistan supporters protest against Rahul Gandhi in California