അമ്പലപ്പുഴ :(www.truevisionnews.com) ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25 നാണ് കേസിനാസ്പദമായ സംഭവം. പൊടിമോന് ജോലിക്ക് പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു.
ഇതിനെ തുടര്‍ന്നുള്ള വിരോധത്താലാണ് ഭാര്യയുടെ മുഖത്ത് എണ്ണ ഒഴിച്ച് പരിക്കേൽപിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കാപ്പില്‍ ഭാഗത്ത് നിന്നാണ് പിടികൂടുന്നത്.
നിരവധി മോഷണ കേസിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.അന്വേഷണസംഘത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ അബൂബക്കർ സിദ്ദീഖ്, ബിപിൻ ദാസ്, വിഷ്ണു, അനീഷ് എന്നിവർ ഉണ്ടായിരുന്നു.
Poured boiling oil on his wife's face and cut her off; The husband is under arrest