Apr 21, 2023 03:05 PM

തിരുവനന്തപുരം : വിദ്യാർത്ഥികളെ കബളിപ്പിച്ച് വെബ് സൈറ്റ് ലിങ്ക് വഴി ഡാറ്റാ ശേഖരണം തട്ടിപ്പ്. കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിലാണ് ഈ "ഫിഷിംഗ് അറ്റംറ്റ് "തട്ടിപ്പ് നടക്കുന്നത്.

കേരളാ സർക്കാറിൻ്റെ ലോഗോയും പൊതു വിദ്യാസ വകുപ്പിൻ്റെ പേരും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വെബ് സൈറ്റ് ലിങ്ക് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാണ് വിവരശേഖരണം. വലിയ തട്ടിപ്പിൻ്റെ മുന്നോടിയായി നടക്കുന്ന ഈ ഡാറ്റാ ശേഖരണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കേരളാ സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്പ്ടോപ്പ് നൽകുന്നുവെന്നും ആവശ്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് കാണിച്ചുള്ള വെബ് സൈറ്റ് ലിങ്കാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രചരിപ്പിക്കുന്നത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും ഒപ്പം ഒരു ലളിതമായ കണക്കിൻ്റെ ഉത്തരവും നൽകണം. ഇതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയായെന്നും നിശ്ച്ചിത സമയത്തിനകം 5 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ 15 സുഹൃത്തുക്കൾക്കോ ഈ ലിങ്ക് ഷേർ ചെയ്താൽ സൗജന്യ ലാപ്പ്ടോപ്പ് സ്കീമിൽ അംഗമാകുന്ന പ്രക്രീയ പൂർത്തിയാകുമെന്നാണ് സന്ദേശം.

സമാന തട്ടിപ്പ് മുമ്പും നടന്നിട്ടുണ്ട്. ഇപ്പോൾ സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ തട്ടിപ്പിൽ സംസ്ഥാന സർക്കാറിൻ്റെ ലോഗോയും വിശ്വസിനീയമായ തരത്തിലുള്ള ലിങ്കുമാണ് ഉപയോഗിച്ചിട്ടുള്ളത്.

സർക്കാറിൻ്റെ ഭാഗത്ത് നിന്ന് തന്നെ ഈ ലിങ്ക് ബ്ലോക്ക് ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. "ഫിഷിംങ്ങ് അറ്റം റ്റ് " എന്ന പേരിൽ അറിയപ്പെടുന്ന ഈ സൈബർ ക്രൈമിനെതിരെ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Students beware!; 'Phishing attack' fraud in the name of Kerala Public Education Department

Next TV

Top Stories