അട്ടപ്പാടി മധു വധക്കേസ്; 16 പേരിൽ 14 പേരും കുറ്റക്കാർ, ശിക്ഷാ വിധി നാളെ

അട്ടപ്പാടി മധു വധക്കേസ്; 16 പേരിൽ 14 പേരും കുറ്റക്കാർ, ശിക്ഷാ വിധി നാളെ
Apr 4, 2023 11:14 AM | By Vyshnavy Rajan

മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാ വിധി നാളെ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടു.


ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

എല്ലാ പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി വെറുതെ വിട്ടു.


13 പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞു. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടിക വർ​ഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. 16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോ​ഗം മാത്രം.

ഇയാൾക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ച ഹുസൈൻ മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. ഇതോടെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും. മധു അജുമുടി കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി, അവിടെ നിന്ന് റിസവർ വനത്തിൽ അതിക്രമിച്ചു കയറി.

മധുവിനെ പിടികൂടിയത് രണ്ടാം പ്രതി മരക്കാറാണ്. മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീൻ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി, വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിൻ്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു.


മധു രക്ഷപ്പെടാതിനരികാകൻ കയ്യിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്. അഞ്ചാം പ്രതി രാധാകൃഷ്ണനാണ് കാട്ടിൽ കയറി പിടികൂടിയ മധുവിൻ്റെ ഉടുമുണ്ട് അഴിച്ച് ദേഹമടക്കം കൈകൾ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.

ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദീഖും ചേർന്ന് കാട്ടിൽ കയറി പിടിച്ചു കൊണ്ടുവരുന്ന വഴി മധുവിൻ്റെ പുറത്ത് ഇടിക്കുകയും കയ്യിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു. മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിനെ പിടികൂടി മുക്കാലിയിലെയും കാട്ടിൽ നിന്ന് കൊണ്ടു വരുന്നതിന്റെയും ദൃശ്യങ്ങളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എട്ടാം പ്രതി ഉബൈദാണ്.

മധുവിനെ കാട്ടിൽ കയറി പിടിക്കാൻ ഒമ്പതാം നജീബിന്റെ ജീപ്പിലാണ് പ്രതികൾ പോയത്. നജീബ് മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മധുവിനെ കാട്ടിൽ കയറിയ പിടിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്റെ തോളിൽ വച്ചു കൊടുക്കുകയും നടത്തികൊണ്ടു വരുന്ന വഴി ദേഹോപദ്രവമേൽപ്പിക്കുകയാണ് പത്താം പ്രതി ജൈജുമോൻ ചെയ്തത്.


പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് എന്നിവർ മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിന്‍റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് പതിനാലാം പ്രതി ഹരീഷാണ്. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബ്ബിൽ പിടിച്ച് നടത്തിച്ചത് പതിനഞ്ചാം പ്രതി ബിജു.

മുക്കാലിയിലെത്തിച്ചപ്പോൾ മധുവിന്‍റെ കയ്യിൽ പിടിച്ച് ഇയാൾ മുതുകിൽ ഇടിച്ചു. മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു പതിനാറാം പ്രതി മുനീർ ചെയ്തത്. മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ച പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച നാലാം പ്രതി അനീഷിനെയുമാണ് കോടതി വെറുതെ വിട്ടത്.

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്.

അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

Attapadi Madhu murder case; First accused guilty, sentencing tomorrow

Next TV

Related Stories
#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

Nov 16, 2024 07:11 AM

#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും...

Read More >>
#snakebite | ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു

Nov 16, 2024 07:04 AM

#snakebite | ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു

നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ...

Read More >>
#arrest |  കൃഷിയിടത്തിലെ ഷെഡിൽ  വീട്ടമ്മയെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

Nov 16, 2024 06:51 AM

#arrest | കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ്...

Read More >>
#pinarayivijayan |  തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

Nov 16, 2024 06:43 AM

#pinarayivijayan | തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും....

Read More >>
#investigation |  വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

Nov 16, 2024 06:30 AM

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്....

Read More >>
#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

Nov 16, 2024 06:20 AM

#sabarimala | വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്....

Read More >>
Top Stories










Entertainment News