കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു.
തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി.
വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചു. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. സ്റ്റേഷനിൽ വച്ചാണ് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുന്നത്
Detainee collapses and dies in Tripunithur; The locals said they were beaten by the police