മീററ്റ് : കാമുകന്റെ സഹായത്തോടെ യുവതി തന്‍റെ 10 വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സംഭവത്തിൽ മൂന്ന് സ്ത്രീകളടക്കം ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.പെൺകുട്ടി സ്വന്തം വീട്ടിലും ആൺകുട്ടി അയൽവാസിയുടെ വീട്ടിലുമാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കനാലിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.
യുവതിയുടെ അയൽവാസികൾക്കും കേസിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.കുട്ടികളെ കാണാതായതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന വെളിപ്പെട്ടത്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എസ്.പി അറിയിച്ചു.
Her children were killed with the help of her lover; The woman and her accomplices are under arrest
