വീട്ടിൽ നിന്ന് 20 പവന്റെ ആഭരണവും 2 ലക്ഷം രൂപയും മോഷണം പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്

വീട്ടിൽ നിന്ന് 20 പവന്റെ  ആഭരണവും 2 ലക്ഷം രൂപയും മോഷണം പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്
Mar 24, 2023 09:51 PM | By Vyshnavy Rajan

വടകര : അഴിയൂരിലെ വീട്ടിൽ നിന്ന് 20 പവന്റെ ആഭരണവും 2 ലക്ഷം രൂപയും മോഷണം പോയി. അഴിയൂർ ചുങ്കത്തെ ഹോമിയോ ഡോക്ടർ ആയ പ്രഭുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

ഇരുനില വീടിന്റെ താഴത്തെ നിലയിലെ പൂജാമുറിയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കള്ളൻ കവർന്നത്. വീടിന്റെ മുകളിൽനിലയിൽ ഉറങ്ങുകയായിരുന്ന ഡോക്ടറും കുടുംബവും മോഷണ വിവരം അറിഞ്ഞത് രാവിലെയാണ്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വീടിന്റെ വാതിൽ തകർത്തണ് മോഷ്ടാക്കൾ അകത്തു കടന്നത്. ചോമ്പാല പോലീസും, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Jewelery worth 20 Pawan and Rs 2 lakh were stolen from the house; Police have started an investigation

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories

GCC News