ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ;  9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം
Mar 21, 2023 03:58 PM | By Vyshnavy Rajan

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം.

ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതലായും ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽത്തന്നെ പിരിച്ചുവിടൽ നടപടിയുണ്ടാകുമെന്ന് സിഇഒ ആൻഡി ജെസ്സി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഗണ്യമായ തോതിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവിൽ സാമ്പത്തിക മാന്ദ്യം കാരണമാണ് ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും, നടപടി ബുദ്ധിമുട്ടുള്ളതാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിരിച്ചുവിടൽനടപടി അനിവാര്യമാണെന്നും സിഇഒ ആൻഡി ജെസ്സി അറിയിച്ചു.

ജനുവരിയിൽ 18,000 ജീവനക്കാരെ ആമസോൺപിരിച്ചുവിട്ടിരുന്നു. നിലവിൽ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയിൽ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോർട്ടുകൾ.

കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. 2023 ന്റെ തുടക്കത്തിൽ കമ്പനിയിൽ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സാമ്പത്തിക മാന്ദ്യം കാരണം പ്രധാന ടെക് കമ്പനികളിലെല്ലാം കൂട്ടപ്പിരിച്ചുവിടൽ നടപടിയിലാണ്. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അടുത്തിയെ 10000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപച്ചിരുന്നു. 2022ൽ 11,000-ലധികം പേരെ പിരിച്ചുവിട്ടതിന് പുറമെയാണ് മെറ്റയുടെ പുതിയ പിരിച്ചുവിടൽ നടപടി. ട്വിറ്ററിൽ നിന്ന് 3700 ജീവന്ക്കാരെയും പിരിച്ചുവിട്ടിരുന്നു.

Regrouping at Amazon; Decision to dismiss around 9000 employees

Next TV

Related Stories
#Apple | ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

Jun 8, 2024 04:38 PM

#Apple | ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ജൂണ്‍ 10 ന് ആരംഭിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും പുതിയ ഐഫോണ്‍ സോഫ്റ്റ്വെയർ...

Read More >>
#importanttips | ഓടുന്ന കാറിൽ തീപിടിച്ച് വീണ്ടും മരണം! ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

Jun 7, 2024 05:26 PM

#importanttips | ഓടുന്ന കാറിൽ തീപിടിച്ച് വീണ്ടും മരണം! ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി...

Read More >>
 #WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

Jun 7, 2024 10:43 AM

#WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ...

Read More >>
#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

Jun 2, 2024 04:24 PM

#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ്...

Read More >>
#iphone |എന്തുകൊണ്ട് ഐഫോണ്‍ 80 ശതമാനത്തിന് അപ്പുറം ചാര്‍ജ് ചെയ്യാനാവുന്നില്ല? കാരണവും പരിഹാരങ്ങളും

May 31, 2024 08:21 AM

#iphone |എന്തുകൊണ്ട് ഐഫോണ്‍ 80 ശതമാനത്തിന് അപ്പുറം ചാര്‍ജ് ചെയ്യാനാവുന്നില്ല? കാരണവും പരിഹാരങ്ങളും

താപനില ഒരു പരിധി കഴിയുന്നതോടെ ചാര്‍ജിംഗ് താൽക്കാലികമായി നിലയ്ക്കാനുള്ള പോഗ്രാം ഐഫോണുകളിലുണ്ട്....

Read More >>
#WhatsApp | വന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്: ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; ഇതിനായി ചെയ്യേണ്ടത്

May 29, 2024 08:22 PM

#WhatsApp | വന്‍ അപ്‌ഡേറ്റുമായി വാട്‌സ്‌ആപ്പ്: ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; ഇതിനായി ചെയ്യേണ്ടത്

മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്‌സ്‌ആപ്പ്...

Read More >>
Top Stories