കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ആർഎസ്എസ് ഏജന്റുമാർ - മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ആർഎസ്എസ് ഏജന്റുമാർ - മന്ത്രി മുഹമ്മദ് റിയാസ്
Mar 19, 2023 05:22 PM | By Vyshnavy Rajan

പാലക്കാട് : കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ആർ.എസ്.എസ് ഏജന്റുമാർ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാര്യം മതനിരപേക്ഷ കോൺഗ്രസ് പരിശോധിക്കണം. അതിന്റെ ഭാഗമായി ആർഎസ്എസും ബിജെപിയും നടപ്പാക്കുന്ന അന്ധമായ ഇടതുപക്ഷവിരുദ്ധതയും സർക്കാർ വിരുദ്ധതയും ബിജെപിയേക്കാൾ ഭംഗിയായി നടപ്പാക്കാനാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കള്‍ പാർട്ടിയെ നയിച്ചുകൊണ്ട് ശ്രമിക്കുന്നത്.

സഭ സ്തംഭിപ്പിച്ച് കേരളത്തിലെന്തോ സംഭവിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ബിജെപിയുടെ കേന്ദ്രത്തിലെ അജണ്ട ചിലർ ഇവിടെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. നിയമസഭ നല്ലനിലയിൽ പോകണമെന്ന സമീപനമാണ് സർക്കാരിനുള്ളത്.

എന്നാൽ കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ അജണ്ടക്കനുസരിച്ച് ബോധപൂർവ്വം സഭ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വലിയ അവഗണന നിയമസഭയിൽ പ്രതിപക്ഷം ചർച്ചചെയ്യുന്നില്ല. കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്നത് തുടർഭരണം വന്നപ്പോൾ മുതൽ സംഘപരിവാർ അജണ്ടയായി മാറിയതാണ്.

ഐക്യകേരളം വന്നശേഷമുള്ള ആദ്യസർക്കാരിനെതിരെ വിമോചന സമരം നടത്തിയത് നമുക്കറിയാം. തുടര്‍ഭരണത്തിലെത്തിയ ആദ്യ ഇടതുപക്ഷ സര്‍ക്കാരിനേയും ആദ്ക കമ്മ്യൂണിസ്റ്റ് സർക്കാരിനെ കണ്ടതുപോലെയാണ് വലതുപക്ഷ രാഷ്ട്രീയം കാണുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സർക്കാരുകളിൽ ഫലപ്രദമായ ബദലുയർത്തി നീങ്ങുന്ന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Some of the Congress leaders in Kerala are RSS agents - Minister Muhammad Riaz

Next TV

Related Stories
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്; ആത്മഹത്യാ ശ്രമമെന്ന് യുവതിയുടെ മൊഴി

Mar 24, 2023 09:24 PM

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്; ആത്മഹത്യാ ശ്രമമെന്ന് യുവതിയുടെ മൊഴി

റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക...

Read More >>
രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി;  തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

Mar 24, 2023 08:53 PM

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ...

Read More >>
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

Mar 24, 2023 08:23 PM

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും...

Read More >>
 വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

Mar 24, 2023 07:26 PM

വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ...

Read More >>
പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Mar 24, 2023 07:19 PM

പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ്...

Read More >>
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

Mar 24, 2023 07:03 PM

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ്...

Read More >>
Top Stories