ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്
Feb 6, 2023 10:27 AM | By Athira V

റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു.സാന്താക്രൂസിലുള്ള ഒരു ബിസിനസുകാരന് കോടതി മൂന്നുമാസം തടവ് വിധിച്ചിരിക്കുകയാണ്.

13 വർഷം മുമ്പ് വളർത്തുമൃ​ഗമായ റോട്ട്‌വീലർ ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ പരിക്കേറ്റിരുന്നു.ശനിയാഴ്ചയാണ് കോടതി ബിസിനസുകാരനെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.

സംഭവം നടന്ന ദിവസം ഈ ബിസിനസുകാരനും നായയുടെ കടിയേറ്റ ബന്ധുവും വഴിയിൽ വച്ച് വഴക്കുണ്ടാക്കുകയായിരുന്നു.സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.  ഈ ബിസിനസുകാരന് തന്റെ നായയുടെ അക്രമസ്വഭാവം അറിയാമായിരുന്നിട്ടും അയാൾ അത് അവ​ഗണിച്ചു എന്ന് കോടതി നിരീക്ഷിച്ചു.മാത്രമല്ല, തന്റെ നായയുടെ കാര്യത്തിൽ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമായിരുന്നു എന്നും കോടതി പറഞ്ഞു.

സൈറസ് പെർസി ഹോർമുസ്ജി എന്ന 44 -കാരനെയാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായി പെരുമാറി എന്ന കുറ്റത്തിന് കോടതി ശിക്ഷിച്ചിരിക്കുന്നത്.ഹോർമുസ്ജിയും കടിയേറ്റ ബന്ധുവും ഹോർമുസ്ജിയുടെ വാഹനത്തിന് അരികിലായിരുന്നു നിന്നിരുന്നത്. ആ സമയത്ത് അയാളുടെ കാറിൽ ഒരു റോട്ട്‍വീലറും ഒരു ലാബ്രഡോറും ഉണ്ടായിരുന്നു.

രണ്ടും കുരച്ച് കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഹോർമുസ്ജി നായകളെ തുറന്ന് വിട്ടു. നായകളെ അയാൾ ശ്രദ്ധിക്കാനും മെനക്കെട്ടില്ല. ആ സമയത്ത് റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു. ഒരാൾ ഇങ്ങനെ ഒരു നായയുമായി പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ എടുക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വതവേ തന്നെ അക്രമകാരിയായ നായയായി അറിയപ്പെടുന്നവയാണ് റോട്ട്‍വീലറുകൾ.

Relative bitten by Rottweiler 13 years ago, owner jailed for three months

Next TV

Related Stories
#death | മലയാളി നഴ്‌സ് ക്യാൻസർ ബാധിച്ച് മരിച്ചു

May 8, 2024 06:24 PM

#death | മലയാളി നഴ്‌സ് ക്യാൻസർ ബാധിച്ച് മരിച്ചു

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയിലെത്തിയത്. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി...

Read More >>
#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

May 8, 2024 10:33 AM

#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

വ്യത്യസ്ത വകഭേദങ്ങളിലായുള്ള വാക്സിനുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്....

Read More >>
#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

May 7, 2024 12:54 PM

#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

ഒരു സ്പോര്‍ട്സ് ഇവന്‍റില്‍ മരിയന്‍റെ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ...

Read More >>
#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

May 7, 2024 12:38 PM

#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും യുവാവ് താൻ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് കുറ്റസമ്മതം...

Read More >>
Top Stories