സിയോണി: മധ്യപ്രദേശിലെ സിയോണിയിൽ മലയാളി വൈദികൻ അറസ്റ്റിൽ. മതപരിവര്‍ത്തനം ആരോപിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണ് അറസ്റ്റ്. സി.എസ്.ഐ സഭാ വൈദികൻ പ്രസാദ് ദാസാണ് അറസ്റ്റിലായത്.

ഇദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. പ്രദേശത്തെ രണ്ട് വീടുകളിലെത്തി ഇയാൾ വീട്ടുകാരെ മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി.
എന്നാൽ വൈദികനെ മധ്യപ്രദേശ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി സിഎസ്ഐ സഭ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.
Complaint of inciting religious conversion; Malayali priest arrested