പാലക്കാട് : പുലി പേടി ഒഴിയാതെ പാലക്കാട് മണ്ണാർക്കാടും പരിസര ഗ്രാമങ്ങളും. ഒരു പുലി ചത്തെങ്കിലും കൂടുതൽ പുലികൾ നാട്ടിലിറങ്ങുമെന്ന ആശങ്കയിലാണ് ഗ്രാമവാസികൾ കോഴിക്കൂട്ടിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ തത്തേങ്കലം ,അരിയൂർ ,മൈലംപാടം പ്രദേശങ്ങളെ മുഴുവൻ വിറപ്പിക്കുമായിരുന്ന പുലി.

വനാതിർത്തിയിലും ,ഇരുട്ടു വീഴുമ്പോൾ റോഡരികിലും പുലി ഇറങ്ങുന്നത് ഇവിടെ പതിവാണ്. രണ്ടാഴ്ച മുമ്പ് ജനവാസ മേഖലയോട് ചേർന്ന് റോഡരികിൽ കണ്ടെത്തിയത് ഒരു പുലിയെയും രണ്ടു പുലിക്കുട്ടികളെയുമാണ്.
രണ്ടു കൊല്ലം മുമ്പ് മൈലംപാടം പ്രദേശത്ത് തന്നെയാണ് 2 പുലികളെ കെണി വെച്ച് പിടിച്ചത്. തുടർന്നും പലപ്പോഴും പുലി ഇറങ്ങി ആടുമാടുകളെ പിടിച്ചു തിന്നുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് നിരക്ഷണ ക്യാമറകൾ വെച്ചിട്ടുണ്ട്. നാട്ടിലിൽ പുലികൾ ഇറങ്ങാതിരിക്കാൻ ശാശ്വത നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Palakkad Mannarkkad and surrounding villages are not spared from the fear of tigers.
