കോഴിക്കോട് : കെ എൽ എഫിന്റെ നാലാം ദിവസം വേദി ഒന്ന് തൂലികയിൽ "ദി നാറ്റീവ്, ദി ലാഗ്വേജ്, ദി നാഷണലിസ്റ്റ്"എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രകാശ് രാജ്, ജോൺ ബ്രിട്ടാസ് എന്നിവർ പങ്കെടുത്തു.

നിങ്ങൾ ശരിയായ ആളെ തിരഞ്ഞെടുത്താൽ നിങ്ങൾ വിജയിക്കും, തെറ്റായ ആളെ തിരഞ്ഞെടുത്താൽ നിങ്ങൾ പരാജയപ്പെടുകയും ചെയ്യുമെന്നും ഒരു പാർട്ടിക്കും ഈ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല എന്നും നിങ്ങൾക്ക് മാത്രമേ കഴിയൂ എന്നും വ്യത്യസ്‌ത പ്രശ്‌നങ്ങളുള്ള വ്യത്യസ്‌ത തരം ആളുകൾക്ക് ഒരു നിയമം മാത്രമേയുള്ളൂവെന്നും പ്രകാശ് രാജ് പറഞ്ഞു.
ഭയത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ "മരിക്കുന്നതിന് മുമ്പ് മരിക്കാൻ താല്പര്യമില്ല"എന്നും പ്രകാശ് രാജ് സദസ്സിൽ പറഞ്ഞു. മലയാളിയുടെ ഇംഗ്ലീഷ് ഉച്ചാരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇംഗ്ലീഷിലെ തങ്ങളുടെ ഉച്ചാരണത്തിന് ഒരു പ്രശ്നവുമില്ല, അതിൽ തങ്ങൾ അഭിമാനിക്കണം എന്നും ആർഎസ്എസിന് ചരിത്രമില്ലെന്നും അവർ വളരെ അപകടകാരികളാണെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
അവർ മതത്തെയും ദേശീയതയെയും കൂട്ടിക്കുഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .നിങ്ങൾ "നിശബ്ദരാക്കുംതോറും നിങ്ങളുടെ ശബ്ദം ഉയരുന്നു "എന്ന് അഫ്രീൻ ഫാത്തിമയെക്കുറിച്ചദ്ദേഹം പറഞ്ഞു.
kerala literature festival 2023 I don't want to die before I die -Prakash Raj
