കോഴിക്കോട് : ഒരു സിനിമാക്കാരൻ ആയി അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ജയമോഹൻ.

കെ എൽ എഫിന്റെ നാലാം ദിവസം വേദി നാലായ അക്ഷരത്തിൽ നടന്ന "അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിത മെഴുതുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജയമോഹൻ സംസാരിക്കുകയായിരുന്നു അദ്ദേഹം, കെ സി നാരായണൻ പ്രചോദനം നൽകിയ ശേഷമാണ് ജയമോഹൻ മലയാളത്തിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത് എന്ന് ജയമോഹൻ വ്യക്തമാക്കി.
ഒരു കഥ എഴുതി കഴിഞ്ഞു കുറച്ച് നിമിഷങ്ങൾ കഴിഞ്ഞു അദ്ദേഹം അടുത്ത കഥ എഴുതാറുണ്ട്. എഴുത്ത് ഒരു കല ആയിട്ട് പരിഗണിക്കുന്നില്ല മറിച്ച് സേവനം ആയാണ് കണക്കാക്കുന്നതെന്നും പുസ്തകങ്ങളിലെ രാഷ്ട്രീയം ഒരിക്കലും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾ തികച്ചും കാടിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം ചർച്ചയിൽ പരാമർശിച്ചു. ഒരു സിനിമാക്കാരൻ ആയി അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നൂറുതവണ പത്രത്തിൽ വന്നാലും ആരും തിരിച്ച് അറിയില്ലെന്നും മറിച്ച് ഒരു തവണ ടി വി യിൽ വന്നാൽ ആളുകൾ തിരിച്ചറിയും എന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
kerala literature festival 2023 He doesn't want to be known as a filmmaker - Jayamohan
