കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മകഥ നിരോധിക്കുമെങ്കിൽ അവർക്ക് മൂന്ന് കോടി നൽകുമെന്ന് പ്രകാശ് രാജ്. ‘വാട്ട് ഐ മിസ്സ് എബൗട്ട് മൂവിതിയേറ്റർ ‘ എന്ന വിഷയത്തിൽ ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംവദിക്കുകയായിരുന്നു പ്രകാശ് രാജ്.

ചരിത്രം മാറ്റിയെഴുതണമെന്ന് പറയുന്നവർ ചരിത്രം അറിയാത്തവരാണെന്ന് പ്രകാശ് രാജ് പറഞ്ഞു. തീയേറ്ററുകൾ പലപ്പോഴും മാഫിയകളാകുന്നു എന്നും കോവിഡിന്റെ വരവ് തിയേറ്ററുകളെ മോശമായി ബാധിച്ചെന്നും അത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകൾ ആവശ്യമനുസരിച്ച് കാണാനുള്ള അവസരം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
മോഡിയുടെ ആത്മകഥ നിരോധിക്കുകയാണെങ്കിൽ അവർക്ക് മൂന്ന് കോടി കൊടുക്കാമെന്നായിരുന്നു പത്താൻ മൂവി വിമർശനങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം.ഹിറ്റ്ലറും മുസ്സോലിനിയും അധഃപതിച്ചതുപോലെ ജനധിപത്യ വിരുദ്ധ രാഷ്ട്രീയം ഒരിക്കൽ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
kerala literature festival 2023 If they ban Modi's autobiography, they will be given 3 crores - Prakash Raj
