കോഴിക്കോട് : ഇന്ത്യയിൽ ഇസ്‌ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടിയാണെന്ന് റാണാ സഫവി. കെ എൽ എഫിന്റെ നാലാം ദിവസം വേദി ഒന്ന് തൂലികയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവേയാണ് അവർ ഇക്കാര്യം പറഞ്ഞത്.

സൂഫിസത്തെകുറിച്ചും വിശ്വാസത്തെകുറിച്ചും ചർച്ചയിൽ പറഞ്ഞു. ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയുമെന്ന് സൂഫികൾ കരുതുന്നു എന്ന് റാണാ സഫവി പറഞ്ഞു.
സൂഫി മാർഗ്ഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ് എന്നും റാണ സഫവി കൂട്ടിച്ചേർത്തു. മൗലാന ജലാലുദ്ദീൻ റൂമിയുടെ സുഫി കവിതകളെക്കുറിച്ച് വേദിയിൽ ചർച്ച ചെയ്തു.
kerala literature festival 2023 Spread of Islam in India with the advent of Sufis - Rana Safavi
