മയ്യഴിയുടെ പുത്രൻ; കേരള സാഹിത്യ മേളയിൽ

മയ്യഴിയുടെ പുത്രൻ; കേരള സാഹിത്യ മേളയിൽ
Jan 14, 2023 06:14 PM | By Vyshnavy Rajan

കോഴിക്കോട് : മയ്യഴിയുടെ കഥാകാരനായ എം മുകുന്ദൻ കോഴിക്കോട്. 6ാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് എം. മുകുന്ദന്റെ സാന്നിധ്യത്താൽ ധന്യമായത്. പ്രധാന വേദിയായ തൂലികയിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു എം. മുകുന്ദൻ എത്തിയത്.

വേദിയിൽ പാരഡൈസ് ഓഫ് ഫുഡ് എന്ന വിഷയത്തെക്കുറിച്ച് ആയിരുന്നു ചർച്ച. ചർച്ച തുടങ്ങുന്നതിന്റെ മുമ്പ് തന്നെ സദസ്സിൽ ആദ്യ നിരയിൽ തന്നെ ഉപവിഷ്ടനായി മയ്യഴിയുടെ സാഹിത്യകാരൻ. ഖാലിദ് ജാവേദ്, ബറാൻ ഫാറൂഖി എന്നിവരായിരുന്നു ചർച്ചക്ക് മുൻകൈയെടുത്തത്.

സുപ്രിയ മേനോനും, മിത കപൂറും ചർച്ച നിയന്ത്രിച്ചു. വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ രീതികളെ കുറിച്ചുള്ള ചർച്ച എന്തുകൊണ്ടും ആവേശകരമായിരുന്നു. തിങ്ങി നിറഞ്ഞ സദസ്സായിരുന്നു ഇന്ന് രാവിലെ മുതൽ തന്നെ. പ്രധാന വേദിയായ തൂലിക ചലിക്കുന്നതിനനുസരിച്ച് ആസ്വാദകരുടെ എണ്ണവും വർദ്ധിച്ചു. ഹർഷാരവത്തോടെയായിരുന്നു എം മുകുന്ദനെ വേദിയിൽ ഉള്ളവരും സദസ്സിലുള്ളവരും സ്വീകരിച്ചത്.

മയ്യഴിയുടെ പ്രിയ സാഹിത്യകാരൻ മയ്യഴിയുടേത് മാത്രമല്ല ലോകത്തിന്റെത് തന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു ജനങ്ങളുടെ സ്വീകരണം.

മലയാള സാഹിത്യത്തിന് അനർഘ സംഭാവനകൾ നൽകിയ അപൂർവ്വ സാഹിത്യകാരന്മാരിൽ ഒരാളാണ് എം മുകുന്ദൻ. വടക്കൻ മലബാറിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രമുഖനുമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഡൽഹി ഗാഥകൾ, ദൈവത്തിന്റെ വികൃതികൾ എന്നിവ പ്രധാനകൃതിയാണ്.

1973 ൽ തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1992ൽ സാഹിത്യ അക്കാദമി അവാർഡ്, 1998 ചേവല്ലിയർ ആർട്സ് അവാർഡ്, 1998ൽ മുട്ടത്തുവർക്കി അവാർഡ്, 2003ൽ വയലാർ അവാർഡ്, 2006ൽ ക്രോസ് വാർഡ് ബുക്ക് അവാർഡ്, 2006,2018ൽ എഴുത്തച്ഛൻ പുരസ്കാരവും 2021ൽ ജെസിബി അവാർഡും ലഭിച്ചു.

ആറാമത് സംസ്ഥാന ഫെസ്റ്റിവലിൽ എ മുകുന്ദൻറെ സാന്നിധ്യത്തിൽ ധന്യമായതിൽ ആഹ്ലാദിക്കുകയാണ് കലാ ആസ്വാദകരും സംഘാടകരും.

son of Mayyazhi; At the Kerala Sahitya Mela

Next TV

Related Stories
Top Stories