'പതുക്കെ എഴുതിയാൽ മതി ; നമ്മളെഴുതിയിട്ടില്ലെങ്കിൽ സാഹിത്യം തല കുത്തി മറിയില്ല' -കെ വി മണികണ്ഠൻ

'പതുക്കെ എഴുതിയാൽ മതി ; നമ്മളെഴുതിയിട്ടില്ലെങ്കിൽ സാഹിത്യം തല കുത്തി മറിയില്ല' -കെ വി മണികണ്ഠൻ
Jan 13, 2023 06:56 PM | By Vyshnavy Rajan

 കോഴിക്കോട് : എന്തുകൊണ്ടാണ് "ഐ ഐ ടി മദ്രാസ്: കുറ്റന്വേഷണത്തിനപ്പുറം ഒരു നോവൽ "എന്ന നോവൽ മണികണ്ഠൻ എഴുതാൻ നീണ്ട ഇടവേള വേണ്ടി വന്നത് എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി "പതുക്കെ എഴുതിയാൽ മതി. നമ്മളെഴുതീട്ടില്ലെങ്കിൽ സാഹിത്യം തല കുത്തി മറിയില്ല " എന്ന് കെ വി മണികണ്ഠൻ.

കെ എൽ എഫിന്റെ എൺപതാം സെഷനായ "ഐ ഐ ടി മദ്രാസ് :കുറ്റന്വേഷണത്തിനപ്പുറം ഒരു നോവൽ" ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ വി ജ്യോതിഷ് ചർച്ചയിൽ പങ്കുചേർന്നു.

മണികണ്ഠന്റെ കൃതികളിൽ പ്രകൃതിയോടുള്ള തീവ്രമായ പ്രണയമടങ്ങിയിട്ടുണ്ടെന്നും അതെന്തുകൊണ്ടാണെന്നുമുള്ള കെ വി ജ്യോതിഷിന്റെ ചോദ്യത്തിന് താൻ ഒരിക്കലും ഒരു തീവ്ര പ്രകൃതിസ്‌നേഹിയല്ലെന്നും. തനിക്ക് ചെരുപ്പഴിച്ച് ഒരു മണിക്കൂർ കാട്ടിലൂടെ നടക്കാൻ പോലും സാധിക്കില്ലെന്നും മണികണ്ഠൻ മറുപടി നൽകി.

കൂടാതെ വായനക്കാരെ വീണ്ടും വായിപ്പിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും തന്റെ ഭാവനയിലുള്ളതാണ് ഭൂരിഭാഗം കൃതികളെന്നും മണികണ്ഠൻ പറഞ്ഞു.

kerala literature festival 2023 'It is enough to write slowly; If we don't write, literature will not flourish' - KV Manikandan

Next TV

Related Stories
Top Stories