പയ്യോളി : കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഇരിങ്ങൽ കുന്നുമ്മൽ വിജയന്റെ മകൻ വിഷ്ണു (22)വാണ് മരിച്ചത്.

നവംബർ 29ന് രാത്രി ഒമ്പതോടെ വടകര കരിമ്പനപ്പാലം ദേശീയപാതയിലായിരുന്നു അപകടം.
പരിക്കേറ്റ വിഷ്ണുവിനെ ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മരണം. വടകരയിൽനിന്ന് ഇരിങ്ങലിലെ വീട്ടിലേക്ക് പോകവെയാണ് വിഷ്ണുവും സുഹൃത്ത് കേദാർനാഥും അപകടത്തിൽപ്പെട്ടത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെ ഇരിങ്ങലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: ഷാനി. സഹോദരൻ: അശ്വന്ത്.
A young man died after being injured in a collision between a KSRTC bus and a bike
