മലപ്പുറം : മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ വിദ്യാർത്ഥിയെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നജാത്ത് ഇസ്ലാമിക് സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്.

ഹോസ്റ്റലിനു സമീപത്തെ കിണറിൽ ആണ് നാദിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പോകുന്നതിനിടെ രാത്രി അബദ്ധത്തിൽ കിണറിൽ വീണത് ആകാമെന്ന് സംശയം.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മീഞ്ചന്തയില്‍ നിന്നും അഗ്നശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്.
A student fell into a well in Malappuram and died