മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
Nov 28, 2022 02:51 PM | By Susmitha Surendran

കോഴിക്കോട്: സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61- മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവുകളുടെ മാറ്റുരക്കലാണ് ഇവിടെ നടക്കുന്നത്. എല്ലാവരുടെയും കഴിവുകൾ ഒത്തുചേരുമ്പോള്‍ അതൊരു വലിയ ഉത്സവമായി മാറും. അതാണ് സ്കൂള്‍ കലോത്സവത്തിന്‍റെ പ്രത്യേകത. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒത്തുചേരാനും ആഘോഷിക്കാനും സാധിക്കുന്നത്.


അതുകൊണ്ട് തന്നെ ഇത്തവണത്തെ ഈ ആഘോഷം ഒരു ഉത്സവമാക്കി മാറ്റാൻ സാധിക്കണമെന്നുംമന്ത്രി പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഈ കലോത്സവ പരിപാടി ഇവിടെ അവസാനിക്കുന്നില്ല. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുകയാണ്.

പുതിയകാലത്തിന്‍റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി സംസ്ഥാന സ്കൂള്‍ കലോത്സവം വിജയിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടുകാർ കാത്തുസൂക്ഷിക്കുന്ന ആതിഥേയത്വവും തനിമയും പാരമ്പര്യവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരെ ആകര്‍ഷിക്കണം.

അത്തരത്തില്‍ ഏറ്റവും മാതൃകാപരമായ ഒരു കലോത്സവമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തെ മാറ്റാൻ കഴിയണം. സ്കൂൾ കലോത്സവങ്ങൾ കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിൻ്റെ മതനിരപേക്ഷ മനസുകളാണ് കലോത്സവങ്ങളെ വിജയത്തിലെത്തിക്കുന്നത്.

കലോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചരണവും നടക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ പിടിമുറുക്കാൻ സാധ്യതയേറെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയായി.

എം എൽ എമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ ,കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, ജനപ്രതിനിധികളായ കെ.കെ വനജ, സിന്ധു പ്രേമൻ, പി സജീവ് കുമാർ, പ്രേമകുമാരി, ആർ.ഡി.ഡി പി എം അനിൽ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, എസ്.എസ്.കെ.ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കിം, മറ്റ് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Competitions should become healthy; Minister PA Muhammad Riyaz

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories