കോഴിക്കോട് : ( www.truevisionnews.com ) ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ്റെ ഡോ. എപിജെ അബ്ദുൽ കലാം രാഷ്ട്ര സേവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തുനിന്നും കൈരളി ടിവി ചീഫ് ക്യാമറമാനും ഡോക്യുമെന്ററി സംവിധായകനു എഴുത്തുകാരനുമായ പി പി സലിം അർഹനായി.
കോഴിക്കോട് സ്വദേശിയായ പി പി സലിം പേരാമ്പ്ര ആവളയിലാണ് താമസിച്ചിരുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി അബൂബക്കറിന്‍റെ സഹോദരനാണ്. ജൂലൈ 27ന് ഞായറാഴ്ച കോഴിക്കോട് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ഭാരവാഹികൾ കോഴിക്കോട് പത്രസമ്മേളനത്തിൽ അറിയിച്ചു.
.gif)

രണ്ടര പതിറ്റാണ്ടിലേറെയായി ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സലിമിൻ്റെ "ന്യൂസ് ക്യാമറക്ക് പിന്നിൽ " എന്ന പുസ്തകവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടഞ്ഞ ആനകളുടെ സ്വാഭാവിക ദൃശ്യങ്ങൾ ഉപയോഗിച്ച് "കൂച്ച് വിലങ് "എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു.
ദൃശ്യമാധ്യമ രംഗത്തെ വീഡിയോ ജേണലിസ്റ്റുകളെ ആസ്പദമാക്കി, കാഴ്ചപ്പാടം എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്യിട്ടുണ്ട്. ആന ലോറി മറിച്ചിടുന്ന ദൃശ്യം അന്തർദേശിയ ചാനലായ ഡിസ്കവറി പോലും സലീമിന്റെ ഇന്റർവ്യൂ അടക്കം വെച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു.
ഹെറിറ്റേജ് ഇന്ത്യ അനിമൽ ടാക്സ് ഫോഴ്‌സ് അവാർഡ്, മുണ്ടാഷ് മൂവി അവാർഡ്, പത്രപ്രവർത്തക യൂണിയൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്. ആവള പെരിങ്ങളത്തു പൊയിൽ അധ്യാപിക സുബൈദിയാണ് ഭാര്യ. മക്കൾ ഭാസിമ, സിദ.
Journalist and writer PP Saleem awarded Rashtra Seva Puraskar
