ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ് എഫ് ഐ പ്രവർത്തകർ

ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ് എഫ് ഐ പ്രവർത്തകർ
Jul 8, 2025 02:22 PM | By Athira V

( www.truevisionnews.com)ർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർ‌ത്തകരെ ബലം പ്രയോ​ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാർച്ച്/ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Protest against the Governor SFI activists storm Kerala University

Next TV

Related Stories
 മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 31, 2025 05:22 PM

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി തൊഴിലാളിക്ക്...

Read More >>
തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

Jul 31, 2025 04:47 PM

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും....

Read More >>
മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

Jul 31, 2025 04:31 PM

മദ്യത്തിന് പൈസ അങ്ങോട്ട് കുപ്പിക്ക് പൈസ ഇങ്ങോട്ട്...! ജനുവരി മുതൽ പുതിയ പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി എം ബി...

Read More >>
ഏത് മൂഡ് ഓണം മൂഡ്....! സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ -മന്ത്രി ജി ആർ അനിൽ

Jul 31, 2025 04:15 PM

ഏത് മൂഡ് ഓണം മൂഡ്....! സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ -മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ...

Read More >>
കണ്ണൂർ ചൂട്ടാട് അഴിമുഖത്തെ അപകടം; പ്രതിഷേധവുമായി മൽസ്യത്തൊഴിലാളികൾ, ഫിഷറീസ് ഓഫീസ് ഉപരോധിച്ചു

Jul 31, 2025 03:43 PM

കണ്ണൂർ ചൂട്ടാട് അഴിമുഖത്തെ അപകടം; പ്രതിഷേധവുമായി മൽസ്യത്തൊഴിലാളികൾ, ഫിഷറീസ് ഓഫീസ് ഉപരോധിച്ചു

കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് മത്സ്യതൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിഷേധം...

Read More >>
Top Stories

//Truevisionall