---
title: "മഴയാ കുട മറക്കണ്ട ...! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Yellow alert in three districts including Kozhikode and Kannur; Heavy rain likely in Kerala for five days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300896/yellow-alert-in-three-districts-including-kozhikode-and-kannur-heavy-rain-likely-in-kerala-for-five-days"
published_at: "2025-07-06T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a41ad22002_mazha.jpg"
keywords: []
---

# മഴയാ കുട മറക്കണ്ട ...! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: ** ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: ** ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും. ജൂലൈ 06, 07 , 08 ,09 10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 6-8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ ഈ മൂന്ന് ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

**ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്**

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2-3 ദിവസം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തി (off shore trough) സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

ജൂലൈ 06, 09 & 10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 6-8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300896/yellow-alert-in-three-districts-including-kozhikode-and-kannur-heavy-rain-likely-in-kerala-for-five-days)