ആലപ്പുഴ: (truevisionnews.com) റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെ ന്യായീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനും. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡക്ക് പങ്കില്ലെന്ന് തെളിഞ്ഞതാണ്. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
അതേസമയം, കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ ചന്ദ്രശേഖറെന്നും പുതിയ ഡിജിപി യെ തീരുമാനിച്ചത് സര്‍ക്കാര്‍ തീരുമാനമാണെന്നുമായിരുന്നു സിപിഎം നേതാവ് പി.ജയരാജന്‍ പറഞ്ഞത്. യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സര്‍ക്കാറിനോട് ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
.gif)

എന്നാല്‍ പുതിയ ഡിജിപി നിയമനത്തില്‍ സിപിഎം സര്‍ക്കാരിനൊപ്പമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി തന്നെ കുറ്റവിമുക്തന്‍ ആക്കിയതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. പി.ജയരാജന്‍ എതിര്‍പ്പല്ല പറഞ്ഞതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂർ എഎസ്പിയായിരുന്നു അദ്ദേഹം. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ.
1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.
യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു റവാഡ. നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാർ. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. തിരികെ സംസ്ഥാനത്തേക്ക് വരാനുള്ള താല്പര്യം അറിയിച്ചെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലിൽ സിപിഎമ്മിന് അമർഷമുണ്ട്.
'Rawada Chandrashekhar not person responsible Koothuparamba shooting'
