ശമ്പളം പോരേ .....; കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

ശമ്പളം പോരേ .....; കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
Apr 30, 2025 07:37 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം പിടികൂടിയത്.

അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാൽ 15,000 നൽകിയാൽ മതിയെന്നും ഇവർ പറഞ്ഞതായി പരാതികാരൻ അറിയിച്ചു. പിന്നാലെ പരാതികാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റിലയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവർ വിജിലൻസ് പിടിയിലാവുന്നത്.

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ച് അപകടം

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാലിന്യത്തിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നി​ഗമനം.

കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ ഈ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് കക്കട്ടിൽ സ്വകാര്യ ബസ്സും പിക്ക് അപ്പ്‌ വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് : (truevisionnews.com) കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ സ്വകാര്യ ബസ്സും പിക്ക് അപ്പ്‌ വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ടവരെ നാദാപുരം ഫയർ ആൻ്റ് റെസ്ക്യൂ സേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ 5.20 നാണ് അപകടം.

കുറ്റ്യാടി - നാദാപുരം സംസ്ഥാനപാതയിൽ കുളങ്ങരത്താണ് അപകടം ഉണ്ടായത്. കൈവേലിയിൽ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സും പച്ചക്കറി കയറ്റി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ്‌ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വാനിലുള്ള രണ്ട് പേർക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ മുർഷിദ് (21),മുഹമ്മദ്‌ ഫഹദ് (19) എന്നിവരെ അഗ്നിരക്ഷ സേനയുടെ വാഹനത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം. വി ഷാജി നേതൃത്വം നൽകി.







Corporation official arrested accepting bribe.

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories










News from Regional Network





//Truevisionall