മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി
Apr 26, 2025 10:59 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്.

പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ ( 15)രക്ഷപ്പെടുത്തിയിരുന്നു.

മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്.

സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിന് രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫർഹത് മുടിക്കൽമേരി സ്കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളേജിലെയും വിദ്യാർഥികളാണ്.

#19year #old #woman #died #after #swept #away #current #Mudikkal #Perumbavoor #Ernakulam.

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










News from Regional Network





//Truevisionall