കൊയിലാണ്ടി: (truevisionnews.com) ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി ദേശീയപാതയിൽ നന്തി മേൽപ്പാലത്തിലാണ് അപകടം .

ലോറി ബൈക്കിലിടിച്ച് വടകര തിരുവള്ളൂർ തെയ്യമ്പാടി കണ്ടി ആകാശാണ് (21) മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
#Lorry #bike #collide #accident #Vadakara #native #dies #tragically
