'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Apr 25, 2025 08:04 AM | By Athira V

പത്തനംതിട്ട: www.truevisionnews.com പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.

കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്.

സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല. ഇങ്ങനെ പണം തിരികെ ലഭിക്കാതെ വന്നപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശേഷം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

#facebookgroup #named #thuvalkottaram #groupadmin #swindles #6lakhs #housewife

Next TV

Related Stories
ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

Apr 25, 2025 02:34 PM

ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ...

Read More >>
കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Apr 25, 2025 02:16 PM

കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി...

Read More >>
പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍; 'കണ്ണ് അടിച്ചുപൊളിച്ചെന്ന്' സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്

Apr 25, 2025 01:57 PM

പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍; 'കണ്ണ് അടിച്ചുപൊളിച്ചെന്ന്' സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്

സംഭവത്തിന് ശേഷം മര്‍ദിച്ചവരിലൊരാള്‍ മുബീന്റെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങളും...

Read More >>
 തലശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

Apr 25, 2025 01:55 PM

തലശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു....

Read More >>
തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി

Apr 25, 2025 01:48 PM

തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി

തുടര്‍ന്ന് ശ്രീജ മറെറാരു ലയ്‌സണ്‍ ഓഫീസറായ സുനില്‍കുമാറിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ ഫയഫോഴ്‌സില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന്...

Read More >>
Top Stories