കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മൂന്ന് സുഹൃത്തുക്കൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രി കുന്ദമംഗലത്തെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ഒരാൾക്കൊപ്പം ഫ്ലാറ്റിലെത്തിയതായിരുന്നു യുവതി. മൂന്ന് സുഹൃത്തുക്കൾക്കെതിരെയാണ് പീഡന പരാതി നൽകിയത്.
#complaint #attemptedrape #21yearoldwoman #kunnamangalam
