തിരുവനന്തപുരം: (truevisionnews.com) മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഏപ്രിൽ 18 മുതലാണ് ക്യാമ്പ് ആരംഭിച്ചത്.

മെയ് 2ന് നടക്കുന്ന ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിന്റെ ഭാഗമായാണ് പരിശീലനം നടത്തുന്നത്. ഗ്രൗണ്ടിൽ ആർഎസ്എസ് ക്യാമ്പ് നടത്താൻ അനുമതി നൽകിയതിനെതരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി.
ആരാണ് പരിപാടിക്ക് അനുമതി നൽകിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോളജ് മാനേജ്മെേൻറാ പ്രിൻസിപ്പലോ അനുമതി നൽകിയിട്ടില്ലെന്നാണ് പറയുന്നത്. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നൽകിയത് എന്ന കാര്യത്തിൽ സ്ഥിരീകരണം വരേണ്ടതുണ്ട്. കോളജ് മറ്റു പരിപാടികൾക്ക് വിട്ടുകൊടുക്കാറില്ലെന്നാണ് മാനേജ്മെൻറ് പറയുന്നത്.
വിദ്യാർഥികൾക്കുള്ള ഗ്രൗണ്ടിൽ ആരാണ് ആർഎസ്എസ് പരിശീലനത്തിന് അനുമതി നൽകിയതെന്ന ചോദ്യമാണ് എസ്എഫ്ഐ ഉന്നയിക്കുന്നത്. കോളജിലേക്ക് വിദ്യാർഥി സംഘടനകളുടെ കൊടിപോലും കൊണ്ടുപോകാൻ കഴിയാറില്ലെന്നും എസ്എഫ്ഐ ആരോപിച്ചു.
#RSS #training #camp #MarIvanios #College #grounds.
