'ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യത'; അഞ്ച് ദിവസം കൂടി ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

'ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യത';  അഞ്ച് ദിവസം കൂടി ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Apr 21, 2025 08:53 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇന്ന് എവിടെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നൽ അപകടകാരികളാണ്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  •  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  •  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

#kerala #rain #alert

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

Apr 21, 2025 01:09 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു....

Read More >>
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

Apr 21, 2025 12:57 PM

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

Apr 21, 2025 12:53 PM

'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന...

Read More >>
വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 12:38 PM

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

Read More >>
Top Stories