കൊച്ചി:(www.truevisionnews.com) അപകടകരമായരീതിയിൽ മുൻ ടയർ ഇല്ലാതെ കിലോമീറ്ററുകൾ സഞ്ചരിക്കുകയും മറ്റു വാഹനങ്ങൾക്ക് നാശനഷ്ട്ടമുണ്ടാക്കുകയും ചെയ്ത കാറും ഡ്രൈവറും പിടിയിൽ. മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറെയാണ് നാട്ടുകാർ പിടികൂടി ആലുവ പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് രാത്രി 8.30നായിരുന്നു സംഭവം. ആലുവ കൊമ്പാറ ഭാഗത്ത് നിന്നും വന്ന കാർ, വരുന്ന വഴിയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതും സഞ്ചരിക്കുന്നതുമായ നിരവധി വാഹനങ്ങളിലാണ് ഇടിച്ച് കേടുപാടുകൾ ഉണ്ടാക്കിയത്.
#Car #driver #arrested #traveling #kilometers #front-tire #crashing #vehicles
