Apr 14, 2025 11:20 AM

തിരുവനന്തപുരം: (truevisionnews.com) എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. മുൻ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു.

ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. അജിത് കുമാർ നൽകിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കേസെടുക്കാൻ ഡിജിപി ശുപാർശ നൽകിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നൽകിയ ശുപാർശയിൽ പറയുന്നു.



#Recommendation #file #case #against #ADGP #MRAjithKumar.

Next TV

Top Stories