നഴ്സിങ്​ വിദ്യാർഥിനിയുടെ മരണം; വാർഡനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി

നഴ്സിങ്​ വിദ്യാർഥിനിയുടെ മരണം; വാർഡനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി
Apr 9, 2025 10:00 AM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട്: (www.truevisionnews.com) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഹോ​സ്റ്റ​ലി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ന​ഴ്സി​ങ് വി​ദ്യാ​ര്‍ഥിനി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ന​ഴ്സി​ങ്​ സ്കൂ​ളി​ലെ വാ​ർ​ഡ​ൻ ഓ​മ​ന​ക്കെ​തി​രെ പൊ​ലീ​സ് ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി.

പാ​ണ​ത്തൂ​ര്‍ സ്വ​ദേ​ശി ചൈ​ത​ന്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ഴ്സി​ങ്​ സ്കൂ​ൾ വാ​ർ​ഡ​നെ​തി​രെ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​തു​സം​ബ​ന്ധി​ച്ച് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ഏ​ഴി​ന് മ​ൻ​സൂ​ര്‍ ആ​ശു​പ​ത്രി ന​ഴ്സി​ങ് കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ ചൈ​ത​ന്യ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ർ​ഡ​നെ​തി​രെ നി​സ്സാ​ര വ​കു​പ്പി​ൽ കേ​സെ​ടു​ത്തി​രു​ന്നു.

വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​തി​ന് പി​ന്നാ​ലെ അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​ന് മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. ഈ ​കേ​സി​ലാ​ണ് ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റ​ത്തി​ന്റെ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത​ത്.

വാ​ർ​ഡ​നു​മാ​യു​ള്ള പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്. ചൈ​ത​ന്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ത്തി വീ​ണ്ടും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

#Nursingstudent #death #Warden #charged #abetment #suicide

Next TV

Related Stories
കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

Apr 19, 2025 06:22 AM

കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്....

Read More >>
 ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

Apr 19, 2025 06:04 AM

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്....

Read More >>
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
Top Stories