കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം
Apr 8, 2025 07:23 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com)  കേളകം മലയമ്പാടിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കവെ വഴിമധ്യേ ആയിരുന്നു മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.

മരണവീട് സന്ദർശിച്ചു മടങ്ങിയ ഇവരുടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്.

ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നാടകപ്രവർത്തകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വളവിന് സമീപത്തായാണ് ഇപ്പോഴുണ്ടായ അപകടം. 2 നാടകപ്രവർത്തകരാണ് അന്നത്തെ അപകടത്തിൽ മരണപ്പെട്ടിരുന്നത്.

#Autotaxi #falls #ravine#Kannur #one #dead

Next TV

Related Stories
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

Apr 19, 2025 10:15 AM

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിനെ...

Read More >>
കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 19, 2025 09:25 AM

കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി...

Read More >>
നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 19, 2025 09:09 AM

നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക്...

Read More >>
ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

Apr 19, 2025 08:41 AM

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
Top Stories