വീട്ടിലെ പ്രസവം മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രോത്സാഹിപ്പിച്ചാലും കുടുങ്ങും; കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവം മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രോത്സാഹിപ്പിച്ചാലും കുടുങ്ങും; കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി
Apr 8, 2025 05:26 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്.

അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്.

ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. സോഷ്യല്‍ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


#Not #only #home #births #promoting #socialmedia #caught #HealthMinister #says #case #filed

Next TV

Related Stories
കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 19, 2025 09:25 AM

കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി...

Read More >>
നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 19, 2025 09:09 AM

നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക്...

Read More >>
ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

Apr 19, 2025 08:41 AM

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
Top Stories