തിരുവനന്തപുരം: (www.truevisionnews.com) കഠിനംകുളത്ത് നിയന്ത്രണംവിട്ട ബെെക്ക് കടയുടെ മതിലിൽ ഇടിച്ചുകയറി യുവാവ് മരിച്ചു. കഠിനംകുളം മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്റ്റാൻസിലാ, റേയ്ച്ചൽ ദമ്പതികളുടെ മകനായ ക്രിസ്തുദാസ് (36) ആണ് മരിച്ചത്.

ക്രിസ്തുദാസിനൊപ്പം യാത്രചെയ്യുകയായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
പെരുമാതുറ ഭാഗത്തുനിന്ന് മരിയനാട് ഭാഗത്തേക്ക് സുഹൃത്തിനൊപ്പം ബെെക്കിൽ പോകുമ്പോൾ നിയന്ത്രണം വിട്ട ബെെക്ക് തീരദേശപാതയിൽ പുതുക്കുറുച്ചി ചർച്ചിന് സമീപത്തെ പഴയ എസ്ബിഐക്ക് സമീപമുള്ള കടയുടെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ശരീരമാസകലം പരിക്കേറ്റ ഇരുവരേയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ക്രിസ്തുദാസ് മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജീവയാണ് ക്രിസ്തുദാസിന്റെ ഭാര്യ. മക്കൾ: സെെവ, മറിയ.
#Accident #Kadinamkulam #Youngman #dies #crashing #wall
