അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ

അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ
Apr 6, 2025 03:07 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കീഴാറ്റൂർ തച്ചിങ്ങനാടത്താണ് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചത്. വയോധിക താമസിക്കുന്ന വീട്ടിൽ ആണുങ്ങൾ ആരുമില്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് മേലാറ്റൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#year #oldman #arrested #trying #rape #elderly #woman #breaking #kitchen

Next TV

Related Stories
പ്രതികളെ രക്ഷിക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

Apr 7, 2025 09:56 PM

പ്രതികളെ രക്ഷിക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

ഇതിലെ രണ്ടു പ്രതികളുടെ ബന്ധുക്കളിൽനിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങി....

Read More >>
 മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി  തൂങ്ങി മരിച്ച നിലയിൽ

Apr 7, 2025 09:16 PM

മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

അമ്പിളി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു...

Read More >>
അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; 44-കാരൻ അറസ്റ്റിൽ, കുറ്റം സമ്മതിച്ച് പ്രതി

Apr 7, 2025 09:15 PM

അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; 44-കാരൻ അറസ്റ്റിൽ, കുറ്റം സമ്മതിച്ച് പ്രതി

പിന്നീട് കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയും...

Read More >>
Top Stories