മലപ്പുറം: (www.truevisionnews.com) മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് മരിച്ചത്.

അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
#Woman #who #birth #home #Malappuram #dies #death #fifth #delivery
