കോഴിക്കോട് : ( www.truevisionnews.com ) കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റെയിൽവെസ്റ്റേഷൻ റോഡിൽ നടത്തിയ പരിശോധനയിൽ മേപ്പയൂർ സ്വദേശിയായ കൊഴുക്കല്ലൂർ കുരുടിമുക്ക് ചാവട്ട് ധനുവാൻ പുറത്ത് താഴെ കുനി നിയാസാണ് (29) പിടിയിലായത്.

റൂറൽ എസ്പി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 5.69 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.
ഡാൻസാഫ് അംഗങ്ങളായ എഎസ്ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സിപിഒ ടി.കെ.ശോഭിത്ത്, അഖിലേഷ്, കൊയിലാണ്ടി സിഐ ശ്രീലാൽചന്ദ്രശേഖർ എസ്ഐ രാജീവൻ, എഎസ്ഐ രഞ്ജിത്ത്, മനോജ്, എസ്‌സിപിഒ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#Another #MDMA #hunt #Kozhikode #youth #from #Meppayyur #arrested
