കൽപറ്റ:(truevisionnews.com) അപകടങ്ങൾ പതിവായ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ കൽപറ്റ വെയർ ഹൗസിന് സമീപം സ്വകാര്യ ബസും പിക് അപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നേ മൂക്കാലോ ടെയായിരുന്നു അപകടം.

കൽപറ്റയിൽനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ത്തിച്ചു. ബസിലുണ്ടായിരുന്ന 28 പേർക്കാണ് പരിക്കേറ്റത്.
ആരുടെയും നില ഗുരുതരമല്ല. വാരിയെല്ലിന് പരിക്കേറ്റ ബസ് യാത്രക്കാരനായ പടിഞ്ഞാറത്തറ സ്വദേശി അബ്ദുൾ റഹ്മാനെ കിടത്തി ചികിത്സക്ക് വിധേയനാക്കി. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടത്തെത്തുടന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ബസിൻ്റെ മുൻഭാഗം തകർന്നു.
#28 #people #injured#collision ##between#private #bus #pickup #Kalpetta
