മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കേർപ്പെടുത്തി ജില്ല പൊലീസ്

 മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കേർപ്പെടുത്തി ജില്ല പൊലീസ്
Apr 4, 2025 08:12 AM | By Anjali M T

കല്‍പ്പറ്റ:(truevisionnews.com) ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികള്‍ സ്വന്തം നിലയ്ക്കോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാന്‍ പാടില്ലെന്നാണ് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശം.

അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരിഅറിയിച്ചു. നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവില്‍ പ്രദേശവാസികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതിന്‍റെ മറവില്‍ ചില വിനോദ സഞ്ചാരികളെങ്കിലും ദുരന്ത സ്ഥലങ്ങളിലേക്ക് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

#District #police #strictly #prohibit #tourists #visiting#Mundakai#Churalmala #disaster #zone

Next TV

Related Stories
സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Apr 5, 2025 12:05 AM

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം...

Read More >>
നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

Apr 4, 2025 11:38 PM

നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Apr 4, 2025 09:19 PM

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ലഹരിക്ക് അടിമയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന്...

Read More >>
Top Stories