നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര; രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു

നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര; രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു
Apr 3, 2025 08:46 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ് ജില്ലയിലും ഇരകൾ. വേളം സ്വദേശി വിദ്യാർത്ഥിയിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു. 

നഴ്സിംഗ് സീറ്റ്‌ വാഗ്ദാനം നൽകി വിദ്യാർത്ഥിയിൽ നിന്നും പല തവണകളിലായി പണം തട്ടിയെടുത്തതായി പരാതി. വേളം സ്വദേശി പതിനെട്ടുകാരന്റെ കൈയിൽ നിന്നും നഴ്സിംഗ് അഡ്മിഷൻ സീറ്റ്‌ നൽകാമെന്ന ഉറപ്പിന്മേൽ ഗൂഗിൾ പേ വഴി അഞ്ചു തവണയായി ഏകദേശം 202100 രൂപ പ്രതി തന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചിട്ടുണ്ട്.

മാണ്ഡ്യയിലെ എയിംസ് കോളേജിൽ സീറ്റ് വാങ്ങിച്ച് തരാമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷമായും സീറ്റ് ലഭിച്ചില്ല. പണം തിരികെ നൽകാതതിനെ തുടർന്നാണ് പരാതി നൽകിയത്.

വയനാട് മീനങ്ങാടി പഞ്ചായത്ത്, കല്ലത്താണി വീട്ടിൽ സാദിഖിനെതിരെയാണ് വിദ്യാർത്ഥിയെ കബളിപ്പിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിൽ കുറ്റ്യാടി പോലീസ് കേസെടുത്തത്.

ചേർത്തല സ്വദേശിയിൽ നിന്നും 2022 ജൂലൈയിൽ 50000ത്തോളം രൂപ നഴ്സിംഗ് സീറ്റ്‌ വാഗ്ദാനം നൽകി തട്ടിയെടുത്ത കേസിലും ചേർത്തല പോലീസ് ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

#Nursingseatscam #Velam #native #student #victim #Kuttiadi #police #registered #case #cheating #around #lakh

Next TV

Related Stories
കോഴിക്കോട് കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Apr 4, 2025 03:17 PM

കോഴിക്കോട് കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം....

Read More >>
ബാർ അടിച്ചുതകർത്ത് ജീവനക്കാരനെ മർദ്ദിച്ചെന്ന കേസ്;  പ്രതി അറസ്റ്റില്‍

Apr 4, 2025 03:03 PM

ബാർ അടിച്ചുതകർത്ത് ജീവനക്കാരനെ മർദ്ദിച്ചെന്ന കേസ്; പ്രതി അറസ്റ്റില്‍

പൊട്ടിയ സോഡാകുപ്പി കാട്ടി ജീവനക്കാരെ വിരട്ടി മദ്യം തട്ടിയെടുക്കുകയും അലമാരയിലെ മദ്യം എറിഞ്ഞ് പൊട്ടിച്ച് അരലക്ഷത്തിന്‍റെ നഷ്ടം വരുത്തിയതായും...

Read More >>
 മഴ ശക്തമാകുന്നു;  ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Apr 4, 2025 02:46 PM

മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Read More >>
കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും

Apr 4, 2025 02:42 PM

കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും

ഈ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വസ്ഥിയിലാവാന്‍ ഒരു ദിവസംകൂടി...

Read More >>
ആലപ്പുഴ കഞ്ചാവ് കേസ്;  പ്രതികളുടെ ചാറ്റ് എക്സെെസിന്, വൻ ലഹരി ശൃംഖലയെന്ന് വിവരം

Apr 4, 2025 02:38 PM

ആലപ്പുഴ കഞ്ചാവ് കേസ്; പ്രതികളുടെ ചാറ്റ് എക്സെെസിന്, വൻ ലഹരി ശൃംഖലയെന്ന് വിവരം

വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ്...

Read More >>
അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ

Apr 4, 2025 02:24 PM

അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ

കിഡ്‌നി സംബന്ധമായ അസുഖം ഉള്ള കുട്ടിയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍...

Read More >>
Top Stories

News from Regional Network