(truevisionnews.com) അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസിന് ഭീഷണി കോള്‍ ചെയ്തയാള്‍ക്ക് രണ്ട് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് മുംബൈ കോടതി.

2023ലെ കേസില്‍ മാര്‍ച്ച് 28നാണ് കോടതി വിധി പറഞ്ഞത്. പ്രതി കമ്രാന്‍ ഖാന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇക്കാര്യം തെളിയിക്കുന്ന ഒരു രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഷത്തെ തടവിന് പുറമേ കോടതി ഇയാള്‍ക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 നവംബറിലാണ് മുംബൈ പൊലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം വന്നത്. സര്‍ക്കാര്‍ ആശുപത്രിയായ ജെജെ ഹോസ്പിറ്റലില്‍ സ്‌ഫോടനം നടത്തുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
മാത്രമല്ല മോദിയെ വധിക്കാന്‍ അഞ്ച് കോടിയും യോഗിയെ വധിക്കാന്‍ ഒരു കോടിയും ദാവൂദ് ഇബ്രാഹിം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ജെജെ ആശുപത്രിയില്‍ രോഗികളുടെ നീണ്ട നിരയുള്ളതിനാല്‍ സ്വന്തം പരിശോധന വൈകിയതിനിടയിലാണ് ഇയാള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചെതെന്ന് പൊലീസ് പറയുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അതിനാല്‍ പ്രതിയോട് കരുണ കാണിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല പ്രതിയുടെ ഫോണില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയുകയും ചെയ്തിട്ടുണ്ട്.
#Dawood #Ibrahim #sent #threatening #message #police #saying #he #offered #crores #kill #Modi #Yogi #accused #sentenced #imprisonment
