പരപ്പനങ്ങാടി: (www.truevisionnews.com) ലഹരി ഉപയോഗം സംബന്ധിച്ച വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്.

ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.
ഇത് സംബന്ധിച്ചുള്ള അന്വേഷണവും വിവരങ്ങൾ ചോദിച്ചറിഞ്ഞതുമാണ് നാട്ടുകാരും യുവാവിനെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കമുണ്ടാക്കിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സമാധാന ശ്രമങ്ങൾ നടത്തുകയും തടിച്ചു കൂടിയ ആളുകളെ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെ നേരിയ വാക്ക് തർക്കമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായിരുന്നു രാത്രിയിലെ സംഘർഷം. സ്ഥലത്ത് രാത്രി വൈകിയും പൊലീസ് കാവല്‍ ഏർപ്പെടുത്തിയിരുന്നു.
നാട്ടുകാരായ കെ.സി. ഷാജഹാൻ, എ.പി. ഉമ്മർ, വി.പി. ഫൈസൽ, എം.പി.ബഷീർ, വി.പി. ഫിറോസ്, ആർ.പി.യൂസഫ് എന്നിവർക്കാണ് കാര്യമായി പരുക്കേറ്റത്. ഇവർ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
#Locals #question #druguse #followed #clashes #several #injured #Parappanangadi
